Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : St. Anthonys Knanaya Mission

Europe

വെ​യി​ൽ​സ് സെ​ന്‍റ് അ​ന്തോ​ണീ​സ് ക്നാ​നാ​യ മി​ഷ​ൻ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു

കാ​ർ​ഡി​ഫ്: വെ​യി​ൽ​സി​ലെ സെ​ന്‍റ് അ​ന്തോ​ണീ​സ് ക്നാ​നാ​യ കാ​ത്ത​ലി​ക്‌ പ്രൊ​പ്പോ​സ്ഡ് മി​ഷ​നി​ല്‍ അ​ത്ഭു​ത പ്ര​വ​ർ​ത്ത​ക​നും മി​ഷ​ൻ മ​ധ്യ​സ്ഥ​നു​മാ​യ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​നാ​ൾ ഭ​ക്തി​സാ​ന്ദ്ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ആ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടാ​ടി.

കാ​ർ​ഡി​ഫ് St. Illtyd's സ്കൂ​ൾ ചാ​പ്പ​ലി​ൽ ന​ട​ന്ന തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ വ​ൻ ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. നാ​ട്ടി​ലെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളെ അ​നു​സ്മ​രി​ക്കും വി​ധ​മാ​ണ് ഇ​ത്ത​വ​ണ​ത്തെ പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്.

തി​രു​നാ​ൾ ദി​വ​സം രാ​വി​ലെ 9.45ന് ​മി​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജി​ൻ​സ് ക​ണ്ട​ക്കാ​ട്ട് തി​രു​നാ​ള്‍ കൊ​ടി​യേ​റ്റി​യ​തോ​ടു​കൂ​ടി തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി. തു​ട​ർ​ന്ന് ന​ട​ന്ന പ്രെ​സു​ദേ​ന്തി വാ​ഴ്ച, ല​ദീ​ഞ്ഞ് എ​ന്നി​വ​യും ന​ട​ത്ത​പ്പെ​ട്ടു.

ക്നാ​നാ​യ മി​ഷ​ൻ​സ് യു​കെ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​സു​നി പ​ടി​ഞ്ഞാ​റേ​ക്ക​ര​യു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ പാ​ട്ട് കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ചു. ഫാ. ​അ​ജൂ​ബ് തോ​ട്ട​നാ​നി​യി​ൽ, ഫാ. ​ജി​ൻ​സ് ക​ണ്ട​ക്കാ​ട്ട് എ​ന്നി​വ​ർ സ​ഹ​കാ​ര്‍​മി​ക​രാ​യി​രു​ന്നു.

ദൈ​വ കേ​ന്ദ്രീ​കൃ​ത സ​മൂ​ഹ​മാ​യ ക്നാ​നാ​യ സ​മൂ​ഹ​ത്തി​ന്‍റെ ക്രൈ​സ്ത​വ വി​ശ്വാ​സ​വും പാ​ര​മ്പ​ര്യ​വും വ​രും​ത​ല​മു​റ​യി​ലേ​ക്ക് ഒ​രു​പോ​ലെ പ​ക​ർ​ന്ന് ന​ൽ​ക​ണ​മെ​ന്ന് ഫാ. ​സു​നി തി​രു​നാ​ൾ സ​ന്ദേ​ശ​ത്തി​ൽ ഓ​ർ​മി​പ്പി​ച്ചു.

വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കു​ശേ​ഷം തി​രു​നാ​ള്‍ കൊ​ടി​ക​ളു​മേ​ന്തി വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും മു​ത്തു​ക്കു​ട​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ​യും തി​രു​സ്വ​രൂ​പ​ങ്ങ​ളും വ​ഹി​ച്ചു​കൊ​ണ്ട് വി​ശ്വാ​സി​ക​ള്‍ അ​ണി​നി​ര​ന്ന ഹൃ​ദ്യ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ന​ട​ന്നു.

ഫാ. ​അ​ജൂ​ബ് തോ​ട്ട​നാ​നി​യി​ൽ പ്ര​ദ​ക്ഷി​ണ​ത്തി​ന് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. പ്ര​ദ​ക്ഷി​ണം തി​രി​കെ ദൈ​വാ​ല​യ​ത്തി​ല്‍ പ്ര​വേ​ശി​ച്ച​തി​നു​ശേ​ഷം സ​മാ​പ​ന ആ​ശീ​ര്‍​വാ​ദം ന​ൽ​കി. തു​ട​ർ​ന്ന് വി​ശ്വാ​സി​ക​ൾ​ക്കാ​യി അ​ടി​മ വ​യ്ക്കു​ന്ന​തി​നും ക​ഴു​ന്നെ​ടു​ക്കു​ന്ന​തി​നും തി​രു​സ്വ​രൂ​പ​ങ്ങ​ൾ വ​ണ​ങ്ങി മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യ്ക്കു​ള്ള അ​വ​സ​ര​വും ഒ​രു​ക്കി​യി​രു​ന്നു.

തി​രു​നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച്, "വാ​ഴ്‌​വ് 2026' സ്നേ​ഹ​ദീ​പ പ്ര​യാ​ണ​ത്തി​ന് മി​ഷ​ൻ അം​ഗ​ങ്ങ​ൾ ആ​വേ​ശോ​ജ്വ​ല​മാ​യ സ്വീ​ക​ര​ണം ന​ൽ​കി. ഇ​തോ​ടൊ​പ്പം സെ​പ്റ്റം​ബ​ർ 26ന് ​ബ​ർ​മിം​ഹാ​മി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന "വാ​ഴ്‌​വ് 2026' കു​ടും​ബ​സം​ഗ​മ​ത്തി​ന്‍റെ പ്ര​വേ​ശ​ന പാ​സ് കി​ക്കോ​ഫും പ്രൗ​ഢി​യോ​ടെ നി​ർ​വ്വ​ഹി​ക്ക​പ്പെ​ട്ടു.

 

Latest News

Corehub Up